Posts

Showing posts from June, 2020

ഏറ്റവും ചങ്കുറപ്പുള്ള ബാറ്റ്‌സ്മാന്‍ ഇദ്ദേഹം, വെളിപ്പെടുത്തി ശുഐബ് അക്തര്‍

Image
ക്രിക്കറ്റിലെ പ്രതാപകാലത്ത് ബാറ്റ്‌സ്മാന്മാരുടെയെല്ലാം പേടി സ്വപ്‌നമായിരുന്നു ശുഐബ് അക്തര്‍. 'റാവല്‍പിണ്ടി എക്‌സ്പ്രസ്' എന്ന വിളിപ്പേരുള്ള അക്തറിന്റെ ബൗണ്‍സറുകള്‍ കുപ്രസിദ്ധമാണ്. പലപ്പോഴും നോട്ടംകൊണ്ടും ഭാവംകൊണ്ടും ക്രീസില്‍ ബാറ്റ്‌സ്മാന്മാരെ ഇദ്ദേഹം വിറപ്പിച്ചിട്ടുണ്ട്. അക്തറിന്റെ ബലത്തില്‍ എതിരാളികളെ കീഴടക്കിയ ചരിത്രം പാകിസ്താന്‍ ടീമിനുമുണ്ട് പറയാന്‍. എന്തായാലും ക്രിക്കറ്റില്‍ നിന്നും അക്തര്‍ വിരമിച്ചു. ഇപ്പോള്‍ കളി നിരീക്ഷകന്റെ റോളിലാണ് ശുഐബ് അക്തര്‍ സജീവമാകുന്നത്. രാജ്യാന്തര മത്സരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് തൊടുക്കുന്ന അക്തറിന്റെ വിമര്‍ശനങ്ങള്‍ക്ക് ആരാധകരും ഏറെ. അടുത്തിടെ കരിയറില്‍ താന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനെ ശുഐബ് അക്തര്‍ വെളിപ്പെടുത്തുകയുണ്ടായി. റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ആദം ഗില്‍ക്രിസ്റ്റ്, ജാക്ക് കാലിസ്, സനത് ജയസൂര്യ, തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് നേരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ധൈര്യത്തിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇവര്‍ക്കെല്ലാം മേലെയെന്ന് റാവല്‍പിണ്ടി എക്‌സ്പ്രസ് പറയുന്നു. ക്രിക്കറ്റില്‍ അക...